അജയ് വാസുദേവും നിഷാദ് കോയയും വീണ്ടും മലയാളത്തില്‍; ഇത്തവണ അഭിനേതാക്കളായി

Web Desk
2 Min Read

കൊച്ചി: മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിച്ച് കെ ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ജാതി മനുഷ്യന്‍ എന്ന ചിത്രത്തിന് ശേഷം കെ ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

city exchange

‘പകലും പാതിരാവും’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തില്‍ എത്തുന്നതാണ് പ്രത്യേകത. മാര്‍ച്ച് 16ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്നാണ് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് എത്തുന്നത്. ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളാണ്.

അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീര്‍, അഷറഫ് ഗുരുക്കള്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ഹൈദര്‍ അലി, ജയകൃഷ്ണന്‍, ശ്രീയ അയ്യര്‍, ജീജ സുരേന്ദ്രന്‍, ലിജി ജോയ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക.

- Advertisement -
Ad image

ഹരീഷ് എ വി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിന്‍ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ ഷെമീര്‍, രാജകുമാരന്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്.

പ്രൊജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സ്: കരുണ്‍ പ്രസാദ്, കോറിയോഗ്രഫര്‍: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍ഛാ, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമെന്റ്‌സ്.

Share This Article
Leave a Comment
error: Content is protected !!