

കൊച്ചി: ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പില്ലര്‍ നമ്പര്‍.581’. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. ബാദുഷയുടെ ഡോ. രവി എന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാഗസിന് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദി ഷാന്‍, സക്കീര്‍ ഹുസൈന്, അഖില പുഷ്പാഗധന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റര്‍- സിയാദ് റഷീദ്, സംഗീതം- അരുണ്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, ആര്‍ട്ട്- നസീര്‍ ഹമീദ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, സ്റ്റില്‍സ്- ബേസില്‍ സക്കറിയ, ഡിസൈന്‍- എസ് ജെ ആന്റ് സഹീര്‍ റഹ്മാന്, വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.
