മധ്യപ്രദേശില്‍ ചര്‍ച്ചുകള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭീഷണി

Web Desk
0 Min Read

ഭോപ്പാല്‍: മധ്യപ്രദേശ്- ഗുജറാത്ത് അതിര്‍ത്തിയില്‍ ബറോഡയ്ക്ക് സമീപത്തെ ജാബുവയിലെ ചര്‍ച്ചുകള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭീഷണി മുഴക്കി. ചര്‍ച്ചുകള്‍ തകര്‍ക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടറെ സമീപിച്ചു. ക്രൈസ്തവര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സംഘം നിവേദനമയച്ചിട്ടുണ്ട്.

city exchange


നേരത്തെ എല്ലാ ചര്‍ച്ചുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വി എച്ച് പി നേതാവ് ആസാദ് പ്രേംസിങ് രംഗത്തെത്തിയിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Share This Article
Leave a Comment
error: Content is protected !!