ഫിന്‍പ്രൂവ് കൊല്ലത്ത് പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

കൊല്ലം: അക്കൗണ്ടിംഗ് സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്‍പ്രൂവ് ലേര്‍ണിംഗിന്റെ പതിനൊന്നാമത് സെന്ററിന്റെ ഉദ്ഘാടനം കൊല്ലം കടപ്പാക്കടയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. കോമേഴ്സ് മേഖലയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധിയെപ്പറ്റിയും സ്‌കില്‍ ട്രെയിനിങ് സ്ഥാപനങ്ങളുടെ ആവശ്യകതയെ കുറിച്ചും എം പി സംസാരിച്ചു.

city exchange

കൊല്ലം സെന്ററിന്റെ മാനേജിങ് പാര്‍ട്ണര്‍ സെലസ്റ്റിന്‍ അന്തോണിയപ്പന്‍, ഫിന്‍പ്രൂവ് സി ഇ ഒ ആനന്ദ് കുമാര്‍, സി ഒ ഒ ഫിലിപ്പ് ലൂക്ക്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനമായ ജാക്‌സ് ആന്‍ഡ് അസോസിയേറ്റ്‌സ് മാനേജിങ് പാര്‍ട്ണര്‍ ജോസ് സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ കൊല്ലം സെന്റര്‍ മാനേജിങ് പാര്‍ട്ണര്‍മാരായ അരുണ്‍ ജോസ്, ഡെയ്സി ചാക്കോ, ഫിന്‍പ്രൂവ് ജി എം പ്രീത പി കെ, എച്ച് ആര്‍ ദീപു നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അക്കൗണ്ടിങ് പഠനം രണ്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് കോഴ്‌സുകളിലൂടെ ഫിന്‍പ്രൂവില്‍ നടത്തുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്സ്, ബാങ്കിഗ് കോഴ്‌സുകളും ഫിന്‍പ്രൂവില്‍ ലഭ്യമാണ്. വിദഗ്ദ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസും അക്കൗണ്ടിംഗ് പ്രാഫഷണല്‍സും നയിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രാക്ടിക്കല്‍സിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഇ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം തെരഞ്ഞെടുക്കാവുന്നതാണ്. മാര്‍ച്ച് ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. റജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കുമായി www.finprov.com എന്ന വെബ്‌സൈറ്റിലോ 8943644444 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!