ജോയിന്റ് കൗണ്‍സില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി സമാഹരിച്ച പഠനോപകരണങ്ങള്‍ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തമ്പാനൂര്‍ ഗവണ്‍മെന്റ് യൂ പി സ്‌കൂളില്‍ വിതരണം ചെയ്തു.

city exchange

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി ശശികല അധ്യക്ഷത വഹിച്ചു. തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര സി ഹരികുമാര്‍ മുഖ്യാതിഥിയായിരുന്നു.  

സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീദേവി എസ് കെ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജീബ് കുമാര്‍, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി നമ്പൂതിരി, ജില്ലാ സെക്രട്ടറി എസ്അ ജയകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ആര്‍ മഹേഷ്, ഇ ഷമീര്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് തിരുവല്ലം, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ദീപ ഒ വി, ജില്ലാ കമ്മിറ്റി അംഗം ഐ പത്മകുമാരി, തമ്പാനൂര്‍ മേഖലാ സെക്രട്ടറി സുരേഷ് കുമാര്‍ കെ,  പ്രസിഡന്റ് അനിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി അംഗം കെ പി ശുഭ സ്വാഗതവും വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ബി ചാന്ദ്‌നി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!