ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. പതിനഞ്ചാം വാര്‍ഡിലെ പഞ്ചായത്ത് കുളിക്കടവ് റോഡ് വര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലെയും  റോഡ് വര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചത്.

city exchange

വാര്‍ഡ് അംഗം പി എസ് യൂസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗം സബിത സുബൈര്‍, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി നാസര്‍, കെ എം അലി, എ ടി ജോസ്, ബാവക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ റോഡ് മെയിന്റനന്‍സ് വര്‍ക്കുകളാണ് ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന മെയിന്റനന്‍സ് ഗ്രാന്റും പഞ്ചായത്തിന്റെ തനതു ഫണ്ടും കൂട്ടിയാണ് കട്ടവിരിച്ചും ടാറിംങ്ങും ഉള്‍പ്പെടുന്ന വര്‍ക്ക് നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!