ജന്മദിന മധുരം ഇനി സ്‌നേഹവിരുന്ന്

Web Desk
1 Min Read

കുന്നുംപുറം: പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവിന്റെ പാതയില്‍ മുന്നേറുന്ന ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി, കുട്ടികളില്‍ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സ്‌നേഹ വിരുന്ന്’ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നൂണ്‍ മീല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി, ജന്മദിനാഘോഷങ്ങളെ സാമൂഹിക പ്രതിബദ്ധതയുടെ മനോഹരമായ സന്ദേശമാക്കി മാറ്റുകയാണ്.

city exchange

കുട്ടികളുടെ ജന്മദിനങ്ങളില്‍ മിഠായികള്‍ വിതരണം ചെയ്യുന്നതിനു പകരം, അതിനായി മാറ്റിവെക്കുന്ന തുക സംഭാവനയായി സ്വീകരിച്ച് വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത. ഇതിലൂടെ കുട്ടികള്‍ക്ക് വിഭവസമൃദ്ധവും ആകര്‍ഷകവുമായ ഭക്ഷണം ഒരുക്കുന്നതിനൊപ്പം പങ്കുവെക്കലിന്റെയും പരസ്പര കരുതലിന്റെയും മഹത്തായ പാഠം പകര്‍ന്നുനല്‍കാനും സാധിക്കും.

വിദ്യാഭ്യാസം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും ജീവിതമൂല്യങ്ങളും സാമൂഹികബോധവും വളര്‍ത്തിയെടുക്കുന്നതിലാണ് അതിന്റെ യഥാര്‍ഥ വിജയമെന്നും ഓര്‍മിപ്പിക്കുന്നതാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് കൊച്ചിന്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്മി ജെറാള്‍ഡ് അഭിപ്രായപ്പെട്ടു. സ്വന്തം സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അത് കൂടുതല്‍ അര്‍ഥവത്താകുമെന്ന സന്ദേശം കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ‘സ്‌നേഹ വിരുന്നി’ന് കഴിയുമെന്നും അവര്‍ പറഞ്ഞു. പി ടി എ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ല കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായിക പ്രതിഭകളെ വാര്‍ഡ് കൗണ്‍സിലര്‍ അംബികാസുദര്‍ശന്‍ ആദരിച്ചു. ബാലാംബിക എന്‍ എല്‍, ബിജിമോള്‍ ഒ കെ, റോഷ്‌നി എ ആര്‍, കൃഷ്ണകുമാര്‍, നവീന്‍ പുതുശ്ശേരി, മാഹിന്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!