വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തലശ്ശേരി സ്വദേശി പിടിയില്‍

Web Desk
1 Min Read

കൊച്ചി: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പാലാരിവട്ടം പൊലിസ് പിടികൂടി. തലശ്ശേരി വേങ്ങാട് നാമത്ത് വീട്ടില്‍ റിജുന്‍ (27) ആണ് പിടിയിലായത്.

city exchange

വിദേശത്തേക്ക് ആളുകളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമാനുസൃതമായ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഡ്രീമര്‍ പാഷ്യനേറ്റ് ഫ്‌ളയിംഗ് ഫ്യൂച്ചര്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് ഇയാള്‍. പത്തനംതിട്ട തിരുവല്ല സ്വദേശിയെ പോളണ്ടിലേക്ക് വര്‍ക്ക് പെര്‍മിറ്റ് വിസ ശരിയാക്കി നല്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം ജോലി നല്‍കാതെയും വാങ്ങിയ പണം മുഴുവനായി നല്‍കാതെയും കമ്പളിപ്പിക്കുകയായിരുന്നു.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് റിജുന്‍.

Share This Article
Leave a Comment
error: Content is protected !!