ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡിനും ജെഫ്രി ഹിന്റണും

Web Desk
1 Min Read

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. മെഷീന്‍ ലേണിങ് രംഗത്ത് നല്‍കിയ സംഭാവനയാണ് ഇവരെ പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കിലൂടെ മെഷീന്‍ ലേണിങ് സാധ്യമാക്കിയതിനാണ് പുരസ്‌കാരം.

city exchange

വിവരങ്ങളില്‍ നിന്ന് ചിത്രങ്ങളും മറ്റ് പാറ്റേണുകളും നിര്‍മിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്നതിന് ജോണ്‍ ഹോപ്പ്ഹീല്‍ഡ് ഒരു മെമ്മറി നിര്‍മിച്ചിരുന്നു. ഡാറ്റകളിലെ സവിശേഷതകള്‍ മനസിലാക്കി ഇമേജുകളിലെ പ്രത്യേക ഘടകങ്ങള്‍ തിരിച്ചറിയുന്നതിനായി ജെഫ്രി ഹിന്റണ്‍ ഒരു പ്രത്യേക രീതിയും കണ്ടുപിടിച്ചിട്ടുണ്ട്. കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന പഠനങ്ങളാണ് ഇരുവരും നടത്തിയത്.

തലച്ചോറിന്റെ ഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയത്. 1980 മുതല്‍ കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് സുപ്രധാന പരീക്ഷണങ്ങള്‍ നടത്തിയവരാണ് ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും ജെഫ്രി ഹിന്റണും.

Share This Article
Leave a Comment
error: Content is protected !!