സ്‌കൂള്‍ കലോത്സവം; കെ എ ടി എഫ് പ്രക്ഷോഭത്തിലേക്ക്

Web Desk
1 Min Read

കൊച്ചി: സ്‌കൂള്‍ കലോല്‍സവത്തില്‍ നടന്നുവരുന്ന അറബിക്, സംസ്‌കൃതം സാഹിത്യോത്സവം തകര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അറബി, സംസ്‌കൃതം വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എറണാകുളത്ത് ചേര്‍ന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

city exchange

നിലവിലുള്ള കലോത്സവ മാന്വല്‍ പ്രകാരം സ്‌കൂള്‍ കലോത്സവത്തിലെ ജനറല്‍ ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അറബിക്, സംസ്‌കൃതം സാഹിത്യോല്‍സവങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് വിദ്യാഭ്യാസ വകുപ്പ് നിഷേധിക്കുന്നത്. ഇത് വിദ്യാര്‍ഥികളുടെ അവകാശം നിഷേധിക്കലാണ്. സ്‌കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഉപജില്ല മത്സരങ്ങള്‍ തുടക്കം കുറിച്ചതിന് ശേഷമാണ് പുതിയ പരിഷ്‌ക്കരണം കൊണ്ടുവരുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമമുണ്ടായപ്പോള്‍ കെ എ ടി എഫിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരം കാരണം സര്‍ക്കാറിന് പിന്തിരിയേണ്ടി വന്നത്.

മാന്വല്‍ പരിഷ്‌ക്കരണത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ഈ അവകാശ നിഷേധം കടുത്ത അനീതിയാണ്. മാന്വല്‍ പരിഷ്‌ക്കരിച്ചത് ഏത് സമിതിയാണെന്ന് ഇതുവരെ വ്യക്തമല്ല. അധ്യാപക സംഘടനകളുമായി കൂടിയാലോചനയും നടന്നിട്ടില്ല.

മത്സരങ്ങള്‍ക്കായി എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയ കുട്ടികളോട് കാണിക്കുന്ന കനത്ത അവഗണനായാണ്. സമാന മനസ്‌കരുമായി കൂടിയാലോചിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംഘടന രൂപം നല്‍കി.

- Advertisement -
Ad image

പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, ഭാരവാഹികളായ എം ടി സൈനുല്‍ ആബിദീന്‍, നൂറുല്‍ അമീന്‍, മുഹമ്മദലി മിഷ്‌ക്കാത്തി, ടി പി റഹീം, സി എച്ച് ഫാറൂഖ്, എം എ സ്വാദിഖ്, എം മന്‍സൂര്‍, നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്‍ ലത്തീഫ്, യഹ്യാ ഖാന്‍, കെ വി റംല എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!