അറബിക്- സംസ്‌കൃത കലോല്‍സവം നിലവിലെ രീതി തുടരണം: കെ എ എം എ

Web Desk
1 Min Read

ആലുവ: കേരള സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അറബിക്- സംസ്‌കൃത കലോല്‍സവം നിലവിലെ രീതി തുടരണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

city exchange

ഭാഷ പഠിക്കുന്ന കുട്ടികളെ പ്രയാസപ്പെടുത്തുന തരത്തിലുള്ള മാന്വല്‍ പരിഷ്‌കരണം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍തല മല്‍സരങ്ങള്‍ പൂര്‍ത്തീകരിക്കുകയും സബ്ജില്ലാ കലോല്‍സവങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന സമയത്ത് ഭാഷാ വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലമായ ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എം എ നജീബ് ജില്ലാ സെക്രട്ടറി പി എ ഖമറുദ്ദീന്‍, ജില്ലാ ട്രഷറര്‍ എം സുനിത, സംസ്ഥാന ഭാരവാഹികളായ സിറാജ് മദനി, പി എ അബ്ദുല്‍ നാസര്‍, ടി എ മുഹമ്മദ് ശാഫി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!