

ന്യൂഡല്‍ഹി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഈ ആഴ്ച യു എസ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായാണ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയത്.

ഫെഡറല്‍ റിസര്‍വിന്റെ പണനയം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള സാധ്യതകള്‍ ഉയര്‍ത്തി വെള്ളിയാഴ്ച യു എസ് പണപ്പെരുപ്പ റിപ്പോര്‍ട്ട് പ്രവചനത്തിലും താഴേക്കാണ് ഇന്ത്യന്‍ രൂപ പതിച്ചത്. രൂപയുടെ മൂല്യം ആദ്യമായി ഒരു ഡോളറിന് 78.2825 രൂപയിലേക്കെത്തി. പ്രാദേശിക സ്റ്റോക്കുകളില്‍ നിന്ന് വിദേശികള്‍ ഏകദേശം 24 ബില്യന്‍ ഡോളര്‍ എടുത്തതിനെ തുടര്‍ന്ന് സെന്‍സെക്‌സ് സൂചിക 2.1 ശതമാനത്തോളം ഇടിഞ്ഞതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ധിച്ചുവരുന്ന എണ്ണവില, ശക്തമായ നില കൈവരിക്കാന്‍ ശ്രമിക്കുന്ന യു എസ് നയങ്ങള്‍, അപകട സാധ്യത ഒഴിവാക്കാന്‍ വിദേശ നിക്ഷേപങ്ങളില്‍ നിന്നും വിപണികളിലെ മൂലധന ഒഴുക്ക് തുടങ്ങിയവയെല്ലാം ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് വായ്പാ ചെലവ് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ സമീപ മാസങ്ങളില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ മോശം നയങ്ങളാണ് സ്വീകരിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മെയ് മാസത്തില്‍ 0.4 ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്.
കറന്‍സി സ്ഥിരപ്പെടുത്തുന്നതിന് ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്കും വിദേശ കറന്‍സി വിറ്റഴിക്കുകയാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള സെന്‍ട്രല്‍ ബാങ്കിന്റെ രണ്ട് മുതല്‍ ആറു ശതമാനം വരെയുള്ള ലക്ഷ്യപരിധി മറികടന്ന് യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ഇന്ത്യയിലും പണപ്പെരുപ്പം വര്‍ധിപ്പിച്ചു.
ഏപ്രിലില്‍ എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലെത്തിയിരുന്നു. മെയ് മാസം ഗോതമ്പിന്റെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. ഉഷ്ണതരംഗം ഇതിനകം തന്നെ വിളവിനെ ബാധിച്ചതിനാല്‍ വില പിടിച്ചു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ രീതിയില്‍ വിതരണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഞ്ചസാര കയറ്റുമതിയും പരിമിതപ്പെടുത്തിയിരുന്നു. അതേസമയം ഇന്ധനം, ഭക്ഷ്യഎണ്ണ എന്നിവയുടെ തീരുവയില്‍ കുറവു വരുത്തിയിരുന്നു.

