
ആലുവ: ഇന്ത്യയെ പോളിയോ രോഗവിമുക്തമാക്കുന്നതിനു വേണ്ടിയുളള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെയും ചൂര്‍ണ്ണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അഞ്ച് വയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ വരാതിരിക്കാനുള്ള രണ്ടു തുളളി പോളിയോ തുള്ളി മരുന്ന് സൗജന്യമായി നല്‍കി.

കുന്നുംപുറം- എസ് എന്‍ പുരം ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത്തല പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ലൈല അബ്ദുല്‍ ഖാദര്‍, രമണന്‍ ചേലാക്കുന്ന്, പി വി വിനീഷ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ബിന്ദു കെ എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്മാരായ സൈഫുന്നിസ പി എസ്, സുമ എസ് മോഹന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷബ്ന കെ എ, ഗീതിക കെ, എം എല്‍ എസ് പി
നീന പി പി, ആശ പ്രവര്‍ത്തക ജാസ്മിന്‍ അലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വാര്‍ഡുകളില്‍ പഞ്ചായത്ത് അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ ശ്രീകല സി എന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഘോഷ്, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ക്യാമ്പില്‍ വരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീടുകളില്‍ ചെന്നു പോളിയോ തുള്ളി മരുന്ന് കൊടുക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, മെഡിക്കല്‍ ഓഫീസര്‍ ശ്രീകല സി എന്‍ എന്നിവര്‍ പറഞ്ഞു.
