തെരുവ് നായ ശല്യം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ്

Web Desk
1 Min Read

രാമന്തളി: വടക്കുമ്പാട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം ദുസ്സഹമാക്കുന്ന തെരുവുനായ്ക്കളുടെ ശല്യം തടയാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രാവിലെ മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന തെരുവുനായ ശല്യം അതിരൂക്ഷമാണ്. അത്യാഹിതം സംഭവിക്കുന്നതിന് മുന്‍പ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

city exchange

രാമന്തളി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു എന്‍ അബ്ദുല്ല അല്‍ അസ്ഹരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് അഡ്വ. പി കെ ഷബീര്‍, ജനറല്‍ സെക്രട്ടറി പി പി മുഹമ്മദലി, ശാഖാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് യു അബ്ദുറഹിമാന്‍, ഒന്നാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ചിറയില്‍ അശ്‌റഫ്, രണ്ടാം വാര്‍ഡ് ജനറല്‍ സെക്രട്ടറി സി എം അശ്‌റഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഒ എം അബ്ദുല്‍ സലാം, കോച്ചന്‍ അബ്ദുല്ല, കെ വി അബൂബക്കര്‍, ശാഖാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫസീല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികളായി മോണങ്ങാട്ട് മൊയ്തു (പ്രസി), കെ കെ ഗഫൂര്‍ (ജന സെക്ര), പി പി ഹസ്സന്‍, സി സി ഇബ്രാഹിം, എ വി കരീം, ടി പി കലാം (വൈസ് പ്രസി), സി എച്ച് മൊയ്തീന്‍, ജബ്ബാര്‍ കോരന്‍ പീടിക, മോണങ്ങാട്ട് ഇബ്രാഹിം, ടി പി വി അബ്ദുല്‍ ഫത്താഹ് (സെക്ര), എം കെ അബ്ദുല്‍ മജീദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!