ഖത്തറിലെ ആദ്യത്തെ സി എന്‍ ജി ട്രക്ക് പുറത്തിറക്കി

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ ഗതാഗത മേഖലയ്ക്ക് നാഴികക്കല്ലായി സീഷോര്‍ ഗ്രൂപ്പിന്റെ വിഭാഗമായ സീഷോര്‍ ഓട്ടോമൊബൈല്‍സ് രാജ്യത്തെ ആദ്യത്തെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്ക് മിന തുറമുഖത്ത് അനാച്ഛാദനം ചെയ്തു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ പാരിസ്ഥിതിക, സാമ്പത്തിക സ്തംഭങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാണിത്.

city exchange

മിന തുറമുഖത്ത് നടന്ന ലോഞ്ച് പരിപാടിയില്‍ വിശിഷ്ടാതിഥികളും വ്യവസായ പ്രമുഖരും പങ്കെടുത്തു.

സീഷോര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സഖര്‍ സയീദ് എസ് എ അല്‍ മൊഹന്നദി ഖത്തറിലെ ആദ്യത്തെ സി എന്‍ ജി ട്രക്ക് റെഡി-മിക്‌സ് ഖത്തറിന്റെ ജനറല്‍ മാനേജര്‍ ജോനാഥന്‍ ബ്രൂക്‌സിന് ഔദ്യോഗികമായി കൈമാറി. കൈമാറ്റ ചടങ്ങില്‍ സീഷോര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിസ്സാം മുഹമ്മദ് അലി, സിനോട്രക്ക് പ്രതിനിധി മോര്‍വെന്‍, റെഡി-മിക്‌സ് ഖത്തറില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!