
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പതിനെട്ട് ബൂത്തുകളിലായി അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ നിര്‍വ്വഹിച്ചു.

ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ റസീല ഷിഹാബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അഖില, പഞ്ചായത്ത് അംഗം വി കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ, പി എസ് വിന്ധ്യ, സൗമ്യ പോള്‍, പി ആര്‍ ശോഭ എന്നിവര്‍ പ്രസംഗിച്ചു.
