വനിതകളെ ടി എം സി ആദരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി വനിതാ മൊബൈല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച വെള്ളയമ്പലം ടി എം സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്‌നോളജി, മൊബൈല്‍ ടെക്‌നോളജി രംഗത്തെ വനിതകളെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ വനിതകളെയും ആദരിച്ചു. ഫാക്കല്‍റ്റി ജസ്നി ജസീമിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

city exchange

സി ഡബ്ല്യു സി ചെയര്‍പേഴ്‌സന്‍ അഡ്വ. ഷാനിബ ബീഗം, ചലച്ചിത്ര താരം സിനി കോലത്തുകര, ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും ആദരവ് ഏറ്റുവാങ്ങിയ ഗായികയും ബഹുമുഖ പ്രതിഭയുമായ യൂണിവേഴ്‌സിറ്റി കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി ഫാത്തിമ അന്‍ഷി, എം ഡി ജമീല്‍ യൂസുഫ്, അഡ്മിനിസ്‌ട്രേറ്റര്‍ പനച്ചമൂട് ഷാജഹാന്‍, സി ഇ ഒ വിജയ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാക്കല്‍റ്റി സോനാ ശശി സ്വാഗതവും ഷീ ടെക്നിഷ്യന്‍ അനീഷ ബീവി നന്ദിയും പറഞ്ഞു. ജില്ലാ പോലീസ് മേധാവി പ്രതിഭകളെ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!