പ്രേംനസീര്‍ സാംസ്‌ക്കാരിക സമിതി പുരസ്‌കാരം രവി മേനോന്

Web Desk
1 Min Read

കോഴിക്കോട് :പ്രേംനസീര്‍ സാംസ്‌കാരിക സമിതി പുരസ്‌കാരത്തിന് ചലച്ചിത്ര സംഗീത ഗവേഷകനും എഴുത്തുകാരനുമായ രവിമേനോന്‍ അര്‍ഹനായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രേംനസീറിന്റെ ചരമ ദിനമായ ജനുവരി 16ന് വൈകുന്നേരം ആറു മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

പ്രേംനസീറിന്റെ 33-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 15ന് രാവിലെ നടക്കുന്ന കരോക്കെ ഗാനാലാപന മത്സരത്തില്‍ ഏറ്റവും മികച്ച ഗായകനെയും ഗായികയേയും തെരഞ്ഞെടുത്ത് സംഗീതരാജ, സംഗീതറാണി ബഹുമതിയും ക്യാഷ് പ്രൈസും നല്കും. മത്സരത്തില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 8848617049, 9446391370 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ ശ്രീധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ വി സുബൈര്‍, രക്ഷാധികാരി ഹരിദാസന്‍ നായര്‍, ട്രഷറര്‍ ദിവാകരന്‍ താമറാട്ട്, കെ വി ശിവാനന്ദന്‍, കെ സുനില്‍ കുമാര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!