

ദോഹ: എ ഡി ജി പിയുമായോ സര്‍ക്കാറിന്റെ മറ്റു കാര്യങ്ങളിലോ തനിക്ക് കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ലെന്നും ഖത്തറിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് താനെന്നും കേരള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. എ ഡി ജി പിയെ സ്ഥാനം മാറ്റിയതോടെ അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇനി നാട്ടിലെത്തിയതിന് ശേഷം മാത്രമേ എല്ലാ കാര്യങ്ങളും അറിയുകയുള്ളുവെന്നും മന്ത്രി വിശദമാക്കി.
