അലൈവ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്ലബിന് തുടക്കമായി

Web Desk
1 Min Read

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കുന്ന അലൈവ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്ലബ് പദ്ധതി ആരംഭിച്ചു.

city exchange

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പടെ 202ല്‍ പരം വിവിധ സെന്‍ട്രല്‍, പ്രൈവറ്റ്, ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്ക് അഡ്മിഷന്‍ നേടുവാന്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെ സാധ്യമാകും.

അലൈവ് പദ്ധതികളിലൂടെ ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ വിവിധ കേന്ദ്രസര്‍വകലാശാലകളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ഈ മാസം 26 വരെയാണ് വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് അപേക്ഷ നല്‍കുവാനുള്ള അവസരം.

പദ്ധതിയുടെ ഭാഗമായി സര്‍വ്വകലാശാല പ്രവേശത്തിന് അപേക്ഷ നല്‍കുന്നതിലെ സംശയ ദൂരീകരണത്തിന് ആലുവ എം എല്‍ എ ഓഫീസ് കേന്ദ്രീകരിച്ച് ഹെല്പ് ഡെസ്‌ക് രൂപീകരിക്കുകയും പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓണ്‍ലൈനായി സൗജന്യ പ്രവേശന പരീക്ഷ പരിശീലനവും ഒരുക്കും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ നേടുവാന്‍ താത്പര്യമുള്ള പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സംശയ ദൂരീകരണത്തിനായി 7510275474 എന്ന ഹെല്പ് ഡെസ്‌ക് നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!