

കെയ്റോ: ഖത്തര്‍, ഈജിപ്ത്, യു എ ഇ, ജോര്‍ദാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുത്ത യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന അറബ് നിലപാടിന്റെ സ്ഥിരീകരണം, ഗാസ മുനമ്പിലേക്കുള്ള സുസ്ഥിര മാനുഷിക സഹായം എന്നിവ യോഗം ചര്‍ച്ച ചെയ്തു.
