

ആലുവ: വംശീയ അധിക്ഷേപത്തിനിരയായ ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ബെന്നി ബഹനാന്‍ എം പി. ഒപ്പമുണ്ട് എന്ന തലക്കെട്ടില്‍ രാമകൃഷ്ണന്റെ നൃത്ത വീഡിയോയും ബെന്നി ബെഹനാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കലാഭവന്‍ മണിയുടെ സഹോദരന്‍ എന്ന നിലയില്‍ മാത്രമല്ല, കലാകാരനെന്ന നിലയിലും ജനങ്ങള്‍ രാമകൃഷ്ണനെ സ്‌നേഹിക്കുന്നുണ്ട്. ഇല്ലായ്മകളോട് പടവെട്ടി മികച്ച കലാകാരനായി വളര്‍ന്ന രാമകൃഷ്ണനോട് ആദരവും ബഹുമാനവുമാണുള്ളതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

നിറമോ സൗന്ദര്യമോ അല്ല മനുഷ്യനാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
