

ആലുവ: യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ശേഖരിച്ച നോട്ട്ബുക് ചലഞ്ചിന്റെ ഭാഗമായുള്ള പഠനോപകരണ വിതരണത്തിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം തായിക്കാട്ടുകര സ്‌ക്കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌ക്കൂളിലെ ഹെഡ്മിസ്ട്രസിന് കൈമാറി അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ സലാം, ചൂര്‍ണ്ണിക്കര പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് എം എ അബു, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ്, യൂത്ത് കെയര്‍ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ആല്‍ഫിന്‍ രാജന്‍, രഞ്ജു ദേവസി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിതിന്‍ രാജ്, അനൂപ് ശിവശക്തി, സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ രാജേഷ് പുത്തനങ്ങാടി, കോണ്‍ഗ്രസ് നേതാക്കന്മാരായ ജി മാധവന്‍ കുട്ടി, ടി ഐ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ മനു മൈക്കിള്‍, മുഹമ്മദ്ഷാഫി, ഹാരിസ് കുന്നത്തേരി, ഷെമീര്‍ മീന്ത്രക്കല്‍, സിദ്ധീഖ് ഹമീദ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാന്‍ മാനപ്പുറം, മുഹന്നാ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

എല്‍ പി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമുളള പഠനോപകരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് കൈമാറി. നിയോജകമണ്ഡലത്തിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന തെരഞ്ഞെടുത്ത എല്ലാ എല്‍ പി സ്‌കൂളുകളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്‌ലം അറിയിച്ചു.
