വിവാഹത്തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

Web Desk
1 Min Read

കൊച്ചി: വിവാഹ തട്ടിപ്പ് നടത്തിയ തൃശൂര്‍ സ്വദേശിയെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതനായ തൃശ്ശുര്‍ ചെമ്പൂക്കാവ് മ്യൂസിയം റോഡില്‍ കൊപ്പട്ടിയില്‍ വൈശാഖ് കെ ആണ് അറസ്റ്റിലായത്.

city exchange

ബി ടെക്ക് പാസാകാത്ത പ്രതി ബാംഗ്ലൂരില്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ചേര്‍ന്ന ബീഹാര്‍ സ്വദേശിനിയെ സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബീഹാറില്‍ പോയി യുവതിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഹിന്ദുമതാചാര പ്രകാരം വിവാഹിതനാവുകയായിരുന്നു.

പ്രസ്തുത വിവാഹം നിലനില്‍ക്കെ കേരളത്തില്‍ വന്ന് കേരളാമാട്രിമോണിയില്‍ 20 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലിയുണ്ടെന്നും ഐ ഐ ടി ചെന്നെയില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെന്നും ബി ടെക്ക് ബിരുദധാരിയാണെന്നും പരസ്യം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹശേഷം സ്വര്‍ണ്ണവും പണവും കൂടുതല്‍ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ അന്വേഷിച്ചതില്‍ ബി ടെക്ക് പാസായിട്ടില്ലെന്നും ജോലി ഇല്ലെന്നും മനസ്സിലാക്കിയതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

വൈശാഖ് കേരളത്തില്‍ രണ്ടാമത് വിവാഹം ചെയ്തത് അറിഞ്ഞ ബീഹാറിലെ ഭാര്യ പാറ്റ്‌ന പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് അവിടെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കളുടെയും സഹോദരന്റെയും അറിവോടു കൂടിയാണ് രണ്ടാമത് വിവാഹിതനായതെന്ന് പോലീസ് അറിയിച്ചു.

- Advertisement -
Ad image

മുളവുകാട് ഇന്‍സ്‌പെക്ടര്‍ പി എസ് മഞ്ജിത്ത് ലാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ എസ് ഐ ശ്യാമകുമാര്‍, എസ് സി പി ഒ സുരേഷ് പി വി, സിബില്‍ ഫാസില്‍, അരുണ്‍ ജോഷി, സി പി ഒ ജയരാജ്, ശബരിനാഥ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!