ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാനാവില്ല: രമേശ് ചെന്നിത്തല

Web Desk
1 Min Read

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. കെ.പി.സി.സി. നേതൃത്വത്തിനെതിരെ വിമര്‍ശനവുമായാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിയുടെയും തന്റെയും കാലത്ത് പാര്‍ട്ടിയെ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

city exchange

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തില്‍ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നു. മുമ്പ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല എന്നാല്‍ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ മുതിര്‍ന്ന നേതാവെന്ന് വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Share This Article
Leave a Comment
error: Content is protected !!