നേപ്പാള്‍ പ്രവാസിയുടെ അഞ്ചംഗം കുടുംബം നാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലുള്ള ഒരു നേപ്പാള്‍ പ്രവാസിയുടെ കുടുംബം നാട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചു. നേപ്പാളിലെ പര്‍ബത് ജില്ലയിലെ ദുര്‍ലംഗ് ഗ്രാമത്തില്‍ പെയ്ത കനത്ത മഴയിലാണ് റാം പ്രസാദ് ശര്‍മയെന്ന 37കാരന്റെ അഞ്ചംഗം കുടുംബം മുഴുവന്‍ മരിച്ചത്. റാം പ്രസാദിന്റെ അമ്മ, ഭാര്യ, രണ്ടു പെണ്‍മക്കള്‍, ഒരു ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

city exchange


മണ്ണിടിച്ചിലില്‍ ഗ്രാമത്തിലെ പത്തുപേരാണ് മരിച്ചത്. അതില്‍ അഞ്ചുപേരും ഒരേ കുടുംബാംഗങ്ങളാണ്.
കുടുംബാംഗങ്ങള്‍ മരിച്ചതോടെ റാം പ്രസാദ് നാട്ടിലേക്ക് പോയി. നിര്‍മാണക്കമ്പനിയില്‍ ജോലി ചെയ്യുന്ന റാം പ്രസാദ് മൂന്നു വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. പതിനഞ്ച് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്.


കഴിഞ്ഞ രണ്ടു മാസത്തിനിടെ നേപ്പാളില്‍ ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും നിരവധി പേരാണ് മരിച്ചത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!