കുഞ്ഞുകുട്ടികള്‍ക്കും കോവിഡ് വാക്‌സിനുമായി ക്യൂബ

Web Desk
1 Min Read

ഹവാന: രണ്ടു വയസ്സു മുതലുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്കി ക്യൂബ. ഇത്രയും ചെറിയ കുട്ടികള്‍ക്ക് ലോകത്താദ്യമായി കോവിഡ് വാക്‌സിന്‍ നല്കുന്ന രാജ്യം ഇതോടെ ക്യൂബയായി. രാജ്യത്ത് പ്രാദേശികമായി വികസിപ്പിച്ച വാക്‌സിനാണ് കുട്ടികള്‍ക്ക് നല്കുന്നത്.
ചൈന, യു എ ഇ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്യൂബയാണ് ആദ്യമിത് നടപ്പാക്കുന്നത്.

city exchange


2020 മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്കാനാണ് ക്യൂബ ലക്ഷ്്യമിടുന്നത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്കായി വെള്ളിയാഴ്ച മുതല്‍ കുത്തിവെയ്പ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരില്‍ അബ്ദാല, സോബെറാന വാക്‌സിനുകള്‍ ഉപയോഗിച്ചാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്.


സെന്‍ട്രല്‍ പ്രവിശ്യയായ സിയന്‍ഫ്യൂഗോസില്‍ രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം തുടങ്ങി. ലോകത്ത് മറ്റു പല രാജ്യങ്ങളിലും 12 വയസ് മുതലുള്ള കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്കുന്നുണ്ട്.

- Advertisement -
Ad image

പുതിയ അധ്യയന വര്‍ഷം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും മിക്ക ക്യൂബന്‍ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തതിനാല്‍ ടെലിവിഷന്‍ പരിപാടികള്‍ വഴിയാണ് കുട്ടികള്‍ ക്ലാസുകള്‍ കാണുന്നത്.


ലാറ്റിനമേരിക്കയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത ക്യൂബന്‍ വാക്‌സിനുകള്‍ ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!