പുതിയ കാലത്തെ വലിയ മാറ്റങ്ങള്‍ ബാങ്കിംഗ് മേഖലയിലും വിപ്ലവം സൃഷ്ടിച്ചു: വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍

Web Desk
1 Min Read

കൊച്ചി: പുതിയ കാലത്ത് സാങ്കേതികതയില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ വന്നത് ബാങ്കിംഗ് മേഖലയും വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച ബാങ്ക് ബ്രാഞ്ച് ഓഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ബാങ്കിംഗ് മേഖലയുടെ ആരോഗ്യമാണ്
സാമ്പത്തിക രംഗത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളാണ് സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വികസനങ്ങളുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയിലും കുതിച്ചു ചാട്ടമാണുണ്ടായത്. എല്ലാ രേഖകളും വളരെ വേഗത്തില്‍ ലഭ്യമാകുന്നതും ഏതു പരിശോധനയും വിരല്‍ തുമ്പില്‍ ലഭ്യമാക്കാന്‍ കഴിയുന്നതും വളര്‍ച്ചയുടെ വേഗം കൂട്ടിയതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ കഴിഞ്ഞാല്‍ ബാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് സാങ്കേതികതയെ കുറിച്ചാണെന്നും വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ സലിം എ അധ്യക്ഷത വഹിച്ചു. കുന്ദല്‍ പി ഷാ, ധനഞ്ജയ് ജെ ഗോഖലെ, മണികണ്ഠന്‍ എം എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!