അബ്ദുല്‍ റഹീമിന്റെ മോചനം; ഒന്‍പതാം തവണയും കേസ് മാറ്റി

Web Desk
1 Min Read

റിയാദ്: സൗദിയില്‍ ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന കോടതി സിറ്റിംഗിലും തീരുമാനമായില്ല. കോടതി റിയാദ് ഗവര്‍ണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്. പുതിയ തിയ്യതി കോടതി പിന്നീട് അറിയിക്കും.

city exchange

തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. രാവിലെ 10ന് തുടങ്ങിയ ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. സിറ്റിംഗില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ജൂലൈ 2ന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. 34 കോടിയോളം രൂപ ദയാദനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പാണ് ഒഴിവാക്കിയത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നതെന്നാണ് വിവരം.

TAGGED:
Share This Article
Leave a Comment
error: Content is protected !!