ഡോം ഖത്തറിന്റെ മൂന്നുമാസ രക്ത- പ്ലേറ്റ്‌ലെറ്റ് ദാന കാമ്പയിന് 16ന് തുടക്കം

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചു ഡോം ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന രക്തദാനപ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പയിന് ഒക്ടോബര്‍ 16ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടക്കമാകും.

city exchange

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ യൂണിറ്റില്‍ രാവിലെ 8 മണിക്ക്പരിപാടിക്ക് തുടക്കമാകും.

കാമ്പയിനോടാനുബന്ധിച്ചു ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 11-ന് വിപുലമായ രക്തദാന ക്യാമ്പെയിനോടെ സമാപിക്കും.

16ന് നടക്കുന്ന പ്ലേറ്റ്‌ലെറ്റ് ദാനത്തില്‍ പങ്കാളികളാകാന്‍ https://forms.gle/scg4uL5GT1PhU-Zq-L9 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!