മര്‍കസ് വിസ്ത ചാപ്റ്റര്‍ കണ്‍വെന്‍ഷനുകള്‍ ഇന്ന്

Web Desk
1 Min Read

അബൂദാബി: വിദേശ രാജ്യങ്ങളിലെ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി രൂപീകരിച്ച മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിനു കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചാപ്റ്റര്‍ കമ്മിറ്റികളുടെ പുനഃസംഘടന ജൂലായ് ഒന്‍പതിന് നടക്കും. മര്‍ക്കസ് വിസ്ത എന്ന പേരില്‍ സഊദി, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹറൈന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന നേതൃസംഗമത്തില്‍ കമ്മിറ്റിക്ക് കീഴില്‍ നടപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ വിശകീരിക്കും.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍സൂഖ് സഅദി, സി പി ഉബൈദുല്ല സഖാഫി, സിപി സിറാജ് സഖാഫി, തിരുവത്ര ഉസ്മാന്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ എം സി തുടങ്ങിയവര്‍ പങ്കെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!