ശൈഖ് മിഷ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ പുതിയ അമീര്‍

Web Desk
1 Min Read

കുവൈത്ത്: കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിഷ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ നിയമിച്ചതായി മന്ത്രിമാരുടെ കൗണ്‍സില്‍ പ്രഖ്യാപിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ നിര്യാണത്തിന് പിന്നാലെയാണ് പിന്‍ഗാമിയെ നിമിച്ചത്.

city exchange

ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. 86 വയസ്സായിരുന്നു. മരണത്തില്‍ അനുശോചിച്ച് രാജ്യത്ത് നാല്‍പതു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമീര്‍. 2020 സെപ്തംബര്‍ 29-നാണ് കുവൈത്തിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതല്‍ കിരീടാവകാശിയായിരുന്നു.

2003 ഒക്ടോബര്‍ 16ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി. 2003 ജൂലൈ 13നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്.

- Advertisement -
Ad image

1994 ഒക്ടോബര്‍ 16ന് ഡെപ്യൂട്ടി നാഷണല്‍ ഗാര്‍ഡ് കമാന്‍ഡറായി സേവനമനുഷ്ഠിച്ചു. 1991 ഏപ്രില്‍ 2ന് സാമൂഹികതൊഴില്‍ മന്ത്രിയായി. 1988 ജനുവരി 26ന് പ്രതിരോധ മന്ത്രിയായിരുന്നു. 1978 മാര്‍ച്ച് 19ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ട്ഫോളിയോയുടെ ചുമതല അദ്ദേഹം വഹിച്ചു. 1962 ഫെബ്രുവരി 12ന് ഹവല്ലി ഗവര്‍ണറേറ്റിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 1937 ജൂണ്‍ 25നാണ് ജനിച്ചത്.

കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!