കാനം രാജേന്ദ്രന്‍ അനുസ്മരണം നടത്തി

Web Desk
1 Min Read

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ അനുസ്മരണം നടത്തി. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു.

city exchange

യുവകലാസാഹിതി സെക്രട്ടറി ജീമോന്‍ ജേക്കബ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള, യുവകലാസാഹിതി കോഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, ലോകകേരളസഭ അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, അജി കുറിയാക്കോസ് (കേരള ബിസിനസ് ഫോറം), ഷിബു സുകുമാരന്‍ (ഇന്‍കാസ് ഖത്തര്‍), മഹേഷ് മോഹന്‍ (ഇകെസാഖ്), ജാബിര്‍ (ഐഎംസിസി), ഹബീബ് റഹ്‌മാന്‍ (എഫ് സി സി), സലിം നാലകത് (കെ എം സി സി), ബിജു പി മംഗലം (സംസ്‌കൃതി), കോയ കൊണ്ടോട്ടി (മലബാര്‍ ക്ലബ്), അരുണ്‍ (അടയാളം ഖത്തര്‍), പ്രകാശ് (യുവകലാസാഹിതി അല്‍ ഖോര്‍ സെക്രട്ടറി), ഗിരീഷ് (യുവകലാസാഹിതി ഖറാഫ യൂണിറ്റ് വൈസ് പ്രസിഡന്റ്), ഷാന്‍ പേഴുമൂട് (യുവകലാസാഹിതി വൈസ് പ്രസിഡന്റ്) എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. യുവകലാസാഹിതി ജോയിന്റ് സെക്രട്ടറി മുരളി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!