

ദോഹ: അല്‍- മഷാഫ് കിംസ് ഹെല്‍ത്ത് ക്ലിനിക്ക് മൂന്നാമത് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. അല്‍- മഷാഫ് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

അല്‍- മഷാഫിലെയും അല്‍- വുഖൈറിലെയും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടത്തെ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. ഉന്നത നിലവാരമുള്ള ആരോഗ്യ പരിചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കിംസ് ഹെല്‍ത്ത് മാനേജ്മെന്റിന്റെ ശ്രമങ്ങളെ അംബാസഡര്‍ അഭിനന്ദിച്ചു.

കിംസ് ഹെല്‍ത്ത് അല്‍ മഷാഫില് പതിനൊന്ന് സ്പെഷ്യാലിറ്റി സെന്ററുകള്‍, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, കൂടാതെ ഫിസിയോതെറാപ്പി, ഡയഗ്നോസ്റ്റിക്സ്, റേഡിയോളജി, ഫാര്‍മസി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇന്റേണല്‍ മെഡിസിന്, ജനറല്‍ പ്രാക്ടീസ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ എന്‍ ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, ഡെന്റിസ്ട്രി, ഓര്ത്തോഡോണ്ടിക്സ്, ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ്, സൈക്യാട്രി തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകുന്നതാണ്.
ഖത്തറിലെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും രോഗികളുടെ സുരക്ഷ, അനുകമ്പയുള്ള പരിചരണം എന്നീ ഞങ്ങളുടെ പ്രധാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായും ഖത്തര്‍ കിംസ് ഹെല്‍ത്തിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെരീഫ് സഹദുള്ള പറഞ്ഞു
കിംസ് ഹെല്‍ത്തിന്റെ ആരോഗ്യ സൗകര്യങ്ങള്‍ നിരന്തരം വ്യാപിപ്പിക്കാനും അതിന്റെ സേവനങ്ങള്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് സൗകര്യപ്രദമായി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഖത്തറിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം പറഞ്ഞു,
കിംസ് ഹെല്‍ത്തിനെ പ്രതിനിധീകരിച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള, കിംസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെരീഫ് സഹദുള്ള, കിംസ് ഹെല്‍ത്ത് ഖത്തര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജേക്കബ് തോമസ്, കൂടാതെ ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക സംഘടനാ നേതാക്കള്‍,അഭ്യുദയകാംക്ഷികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

