

വാഷിംഗ്ടണ്‍: ദുബൈ എമിറേറ്റിനേക്കാള് നീളമുള്ള ധൂമകേതുവാണത്രെ സൗരയൂഥത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നത്. 85 മൈല്‍ വ്യാസവും 500 ട്രില്യന്‍ ടണ്‍ പിണ്ഡവുമുള്ള ധൂമകേതുവിനെ ബെര്ണാര്ഡിനെല്ലി- ബെര്ണ്സ്റ്റെന് എന്നാണ് നാസ വിളിക്കുന്നത്. ഇതുവരെ നിരീക്ഷിച്ചതിവല് വെച്ച് ഏറ്റവും വലിയ വാല്‍നക്ഷത്രമാണ് ഈ ഭീമന്.

സൂര്യനില്‍ നിന്ന് ഒരു ബില്യന്‍ മൈല്‍ അകലെയുള്ള ഇദ്ദേഹം മണിക്കൂറില്‍ 22,000 മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതൊക്കെ കേട്ട് പേടിച്ച് നാളെ തന്നെ വാല്‍നക്ഷത്ര ഭീമന് സൗരയുഥത്തിലെത്തുമെന്ന് വിചാരിക്കേണ്ടത്. ആശാന് സൗരയുഥത്തിന് സമീപത്തെത്തുമ്പോള്‍ ഭൂമിയില്‍ 2031 ആയിട്ടുണ്ടാകുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

സൂര്യന് സമീപം കാണപ്പെടുന്ന സാധാരണ വാല്‍നക്ഷത്രത്തിന്റെ പിണ്ഡത്തേക്കാള്‍ ഒരു ലക്ഷം മടങ്ങാണ് ഭീമന്റെ പിണ്ഡം. ധൂമകേതുക്കളുടെ ന്യൂക്ലിയസിന്റെ പ്രതിഫലനക്ഷമത അളക്കുന്നതിലൂടെയാണ് ശാസ്ത്രജ്ഞര്‍ ‘ഇദ്ദേഹത്തിന്റെ’ പിണ്ഡം കണക്കാക്കിയത്. 2002ല്‍ കണ്ടെത്തിയ 60 മൈല്‍ വ്യാസമുള്ള സി/2002 വി ക്യു 94 ആയിരുന്നു ഇതിനു മുമ്പ് ഏറ്റവും വലുത്.
നിലവില്‍ ഭൂമിയില്‍ നിന്നും രണ്ട് ബില്യന്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബെര്ണാര്ഡിനെല്ലി- ബേണ്‍സ്റ്റൈന്റെ മധ്യഭാഗം കരിപോലെ കറുത്തതാണെന്നാണ് കരുതുന്നത്.

