ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി വെടിവെച്ചു; മൂന്ന് പേര്‍ മരിച്ചു

Web Desk
1 Min Read

മിഷിഗണ്‍: ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. 15കാരനായ വിദ്യാര്‍ഥിയാണ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു.

city exchange

കൊല്ലപ്പെട്ടവര്‍ 16 വയസുള്ള ആണ്‍കുട്ടിയും 14, 17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമാണ്. ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

അക്രമത്തിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് ഗണ്‍ വിദ്യാര്‍ഥിയുടെ പിതാവ് നാല് ദിവസം മുമ്പാണ് വിങ്ങിയതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പ് നടത്തുന്നതിനു മുമ്പ് വിദ്യാര്‍ഥി ഈ തോക്കിന്റെയും വെടിയുണ്ടയുടെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നതായി ഓക്‌ലാന്റ് കൗണ്ടി ഷെരിഫ് മൈക്കല്‍ ബോഷാര്‍ഡ് പറഞ്ഞു.

- Advertisement -
Ad image

കൊലയാളി 15 റൗണ്ട ്‌വെടിവെച്ചതായാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത തോക്കില്‍ ഏഴു തിരകള്‍ കൂടി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

മിഷിഗണിലെ തോക്ക് ഉപയോഗ നിയമ പ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല സ്‌കൂളില്‍ തോക്കുകള്‍ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. രാജ്യത്ത് ശക്തമായ തോക്ക് നിയന്ത്രണമുള്ള 20-ാമത്തെ സംസ്ഥാനമാണ് മിഷിഗണ്‍.

Share This Article
Leave a Comment
error: Content is protected !!