

റിയാദ്: സന്ദര്‍ശന വിസ കാലാവധിയിലും ട്രാന്‍സിറ്റ് വിസ ഘടനയിലും ഭേദഗതി വരുത്തി സൗദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയത്.

ഏത് ആവശ്യത്തിനുമുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസയുടെ കാലാവധി മൂന്നുമാസമാക്കി. സന്ദര്‍ശന ആവശ്യത്തോടെയുള്ള ട്രാന്‍സിറ്റ് വിസ കാലാവധിയും മൂന്നുമാസമാക്കിയിട്ടുണ്ട്. ട്രാന്‍സിറ്റ് വിസയില്‍ സൗദിയില്‍ 96 മണിക്കൂര്‍ നേരമാണ് പരമാവധി ചെലവഴിക്കാനാവുക. ട്രാന്‍സിറ്റ് വിസയ്ക്ക് ഫീസില്ല.
