സി ബി എസ് ഇ ജില്ലാ കലോത്സവം കാലടി ശ്രീ ശാരദ വിദ്യാലയയില്‍

Web Desk
1 Min Read

കൊച്ചി: എറണാകുളം ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 62 സ്‌കൂളുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവം കലോത്സവ് 2022 നവംബര്‍ 11, 12, 13 തിയ്യതികളില്‍ കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടക്കും. നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 9.30ന് സിനിമാതാരങ്ങളായ പ്രിയാ വാര്യര്‍, സര്‍ജാനോ ഖാലിദ്, സംവിധായകന്‍ രഞ്ജിത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. റോജി എം ജോണ്‍ എം എല്‍ എ മുഖ്യാതിഥിയാകും. ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് കലോത്സവ ജ്വാല തെളിക്കും. നവംബര്‍ 13ന് വൈകിട്ട് ആറിന് നടക്കുന്ന സമാപനച്ചടങ്ങ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്യും.

city exchange

മൂന്നു ദിവസത്തെ കലോത്സവത്തില്‍ 145 ഇനങ്ങളിലായി മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ മത്സരിക്കുമെന്ന് കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ. ദീപ ചന്ദ്രന്‍, സെക്രട്ടി ജുബി പോള്‍, ട്രഷറര്‍ ബോബി ജോസഫ് എന്നിവര്‍ അറിയിച്ചു. മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഇവര്‍ പറഞ്ഞു.

ഒരു ദിവസം മൂന്നു നേരമായി ആയിരത്തി അഞ്ഞൂറിലേറെ കുട്ടികള്‍ക്കുള്ള ഭക്ഷണവും തയ്യാറാക്കി നല്‍കും. പത്തു വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. പ്രധാന വേദിയുടെ പന്തലിന്റെ കാല്‍നാട്ടുകര്‍മം ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ ആനന്ദ് നിര്‍വഹിച്ചു. ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി ഒ ഒ പ്രൊഫ. സി പി ജയശങ്കര്‍, ശ്രീ ശാരദ വിദ്യാലയ സീനിയര്‍ പ്രിന്‍സിപ്പാള്‍ ഡോ. ദീപ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി മെട്രോ സഹോദയയും സി ബി എസ് ഇ സ്‌ക്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!