ബോധവത്ക്കരണ റാലി

Web Desk
1 Min Read

കോഴിക്കോട്: ദര്‍പ്പണം സാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി അന്ധവിശ്വാസത്തിനും മയക്കുമരുന്നിനുമെതിരെ മെന്റര്‍ റോളര്‍ സ്‌കേറ്റിങ്ങ് അക്കാദമി വിദ്യാര്‍ഥികളുടെയും ബഹുജനങ്ങളുടെ പങ്കാളിത്വത്തോടെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു.

city exchange

ഫ്രാന്‍സിസ് റോഡ് ജഗ്ഷനില്‍ ചെമ്മങ്ങാട് പൊലിസ് സബ് ഇന്‍സെപക്ടര്‍ പി അനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബീച്ച് കോര്‍പ്പറേഷന് മുമ്പില്‍ റാലി സമാപിച്ചു. ദര്‍പ്പണം കമ്മറ്റി ചെയര്‍മാന്‍ കെ പി ഫിറോസ് അധ്യക്ഷത വഹിച്ചു. സമാപന യോഗത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ടി പി ദാസന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ചെമ്മങ്ങാട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെകടറും ചെമ്മങ്ങാട് ജനമൈത്രി ബീറ്റ് ഓഫിസറുമായ എം നിഷ, ബീറ്റ് ഓഫിസര്‍ മുഹമ്മദ് റിയാസ്, സി പി എം കുറ്റിച്ചിറ ലോകല്‍ സെക്രട്ടറിയും ദര്‍പ്പണം സംഘാടക സമിതി ചെയര്‍മാനുമായ എന്‍ പി നൗഷാദ്, പ്രവാസി ജില്ലാ വൈസ് പ്രസിഡന്റ് വി പി മൊയ്തീന്‍ കോയ, എം ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എ ടി എം അഷറഫ്, പി ടി മുഹമ്മദ് കോയ, ഐ എന്‍ എല്‍ സിറ്റി പ്രസിഡന്റ് സി അബ്ദുറഹിം, മുസ്‌ലിംലീഗ് നേതാവ് ഒ മമ്മദു തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

കെ പി ഫിറോസ് അന്ധവിശ്വാസ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി സലാം സ്വാഗതവും ട്രഷറര്‍ വി പി ജംനാഷ് നന്ദിയും പറഞ്ഞു. സ്‌കേറ്റിങ്ങ് അക്കാദി എം ഡി ഡി ദീക്ഷിത്ത്, ഡി ദിവേഷ്, അബ്ദുല്‍ റസാഖ്, എ വി ബിനീഷ്, എം പി ഇമ്പിച്ചഹമ്മദ്, വി ടി റമീസ്, വി പി ജാഷി, വി ഉസ്മാന്‍,
എന്‍ എം സക്കരിയ, എം പി മുഹമ്മദ് അഷറഫ്, കെ പി റഹാസ്, ഐ പി ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ തെരുവ് നാടകവും സ്‌കേറ്റിങ്ങ് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനവും അരങ്ങേറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!