

കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ സംഘടനയായ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷകാലമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ട്. എന്‍ എം ബാദുഷയാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഷിബു ജി സുശീലനും (ഷിബു കുറ്റിമൂട്), ട്രഷറര്‍ സ്ഥാനത്തേക്ക് അനില്‍ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.

എല്‍ദോ സെല്‍വരാജ്, സിദ്ധു പനയ്ക്കല്‍ (വൈസ് പ്രസി), ഹാരിസ് ദേശം, ഷാജി പട്ടിക്കര (സെക്ര), എന്നിവരാണ് മറ്റുഭാരവാഹികള്‍. ഗിരീഷ് കൊടുങ്ങല്ലൂര്‍, സഞ്ജയ് പടിയൂര്‍, ജിത്ത് പീരപ്പന്‍കോട്, ഷാഫി ചെമ്മാട്, ജെ പി മണക്കാട്, വിനോദ് പരവൂര്‍, ശ്യാം തൃപ്പൂണിത്തുറ, നോബിള്‍ ജേക്കബ്, മനോജ് കാരന്തൂര്‍, സുധന്‍ പേരൂര്‍ക്കട എന്നിവര്‍ എക്‌സിസിക്യൂട്ടീവ് അംഗങ്ങളുമാണ്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ സംഘടനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് എന്‍ എം ബാദുഷയും ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനും പറഞ്ഞു.

