

കോഴിക്കോട്: സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷം. ജെ ഡി ടി ആര്‍ട്‌സ് കോളജിന്റെ ചാരിറ്റി സംഗീത പരിപാടിക്കിടെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ടവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് ലാത്തി വീശി.


ബാരിക്കേഡ് മറിഞ്ഞ് വീണ് 20ലേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ പത്തു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കാനാണ് ലാത്തി ചാര്‍ജ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് രാത്രി പത്തോടെ പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തി വെച്ചു.

