

കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ചീഫ് ഇകെബി ഓപറേറ്റര്‍ വള്ളിക്കുന്ന് ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ ബൈജുനാഥ് (52) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച.

ഞായറാഴ്ച വൈകിട്ട് നാലരയോടെ ഒലിപ്രത്ത് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1999ല്‍ കോഴിക്കോട് യൂണിറ്റിലാണ് ജോലിയില്‍ പ്രവേശിച്ചത്. തിരുവന്തപുരം, തൃശൂര്‍ യൂണിറ്റുകളില്‍ ജോലി ചെയ്തു. അച്ഛന്‍: ദേശാഭിമാനി ചീഫ് ഇകെബി ഓപറേറ്ററായിരുന്ന പരേതനായ തേറാണി കണ്ണച്ചം തൊടി വാസുദേവന്‍. അമ്മ: ശോഭന. ഭാര്യ: സിന്ധു (വള്ളിക്കുന്ന് പഞ്ചായത്തംഗം). മകള്‍: അമേയ ബൈജുനാഥ്. സഹോദരന്‍: പരേതനായ ഷൈജു.

