

ദോഹ: സംയുക്ത ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റിയുടെ സേവന വിഭാഗമായ വി കെയര്‍ സബ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വ്യത്യസ്ത മഹല്ലുകളില്‍ നിന്നുള്ള നാട്ടുകാരായ 150 പേരെ ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡിയായ ഐ സി ബി എഫിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗത്വമെടുപ്പിച്ചതിന്റെ അപേക്ഷ ഫോമുകള്‍ ഐ സി ബി എഫ് പ്രതിനിധികള്‍ക്കു കൈമാറി.

വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഔഫ് കൊണ്ടോട്ടി, ഹനീഫ് ചാവക്കാട്, നസീര്‍ തൃശൂര്‍ എന്നിവര്‍ക്ക് വി എം ജെ ഖത്തര്‍ പ്രസിഡന്റ് നാസര്‍ നീലിമ, ട്രഷറര്‍ പി കെ കെ അബ്ദുല്ല, മറ്റ് ഭാരവാഹികളായ സല്‍മാന്‍ മുണ്ടിയാട്ട്, ഇ എം കുഞ്ഞമ്മദ്, ഫൈസല്‍ കെ എം, നസീര്‍ പി പി കെ എന്നിവരും വി കെയര്‍ ഭാരവാഹികളായ വൈസ് ചെയര്‍മാന്‍ ഡോ. ഫര്‍ഹാന്‍, അഷ്റഫ് തായാട്ട് കുനി, സമീര്‍ മണാട്ട്, സിറാജ് പിലാവുള്ളത്തില്‍, റാഹിദ് സി പി, ലത്തീഫ് പി പി, റാഹില്‍ എന്‍ എം എന്നിവരും സന്നിഹിതരായിരുന്നു.

വി കെയറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ മേഖലയില്‍ വ്യാപിപ്പികുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
