
ന്യൂഡല്‍ഹി: പെട്രോളിലെ എത്തനോള്‍ ബ്ലെന്‍ഡിംങ്ങിലെ അനിയന്ത്രിതമായ വര്‍ധനയും ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാത്ത അവസ്ഥയും ലോക്‌സഭയുടെ ചോദ്യവേളയില്‍ ബെന്നി ബെഹനാന്‍ എം പി ഉപചോദ്യമായി കേന്ദ്ര പെട്രോളിയം മന്ത്രിയോട് ഉന്നയിച്ചു.

എത്തനോളിന്റെ അമിത അളവ് എഞ്ചിന്‍ മിസ്ഫയര്‍, പമ്പിംഗ് സിസ്റ്റം കേടുകള്‍, മൈലേജ് കുറയല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. 10 ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള ബ്ലെന്‍ഡിംഗ് നിയന്ത്രിതമാണ്. എന്നാല്‍ പല ഇടങ്ങളിലും 20 ശതമാനത്തില്‍ കൂടുതലാണ് എത്തനോള്‍ ഇന്ധനങ്ങളില്‍ ചേര്‍ക്കുന്നത്.

അതുപോലെ തന്നെ പല പമ്പുകളും എത്തനോള്‍ ശതമാനം പ്രദര്‍ശിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ എത്തനോള്‍ അളവ് എത്രയെന്ന് ഉപഭോക്താവിന് അറിയാനാകുന്നുമില്ലെന്നും എം പി ചൂണ്ടിക്കാട്ടി.
