തരംഗമായി മമ്മൂക്കയുടെ റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215 കെ ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

city exchange

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. മനുഷ്യ മുഖമുള്ള പാറ, പാറക്കെട്ടുകള്‍ക്കു മുകളില്‍ ചുവന്ന ഷര്‍ട്ടും കറുത്ത പാന്റും ഷൂസും ധരിച്ചു കിടക്കുന്ന മമ്മൂട്ടി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്നു എന്ന് പ്രേക്ഷകര്‍ക്ക് വ്യക്തം.

കെട്ട്യോളാണ് എന്റെ മാലാഖ സിനിമയുടെ വന്‍ വിജയത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതിയില്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

- Advertisement -
Ad image

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍: ബാദുഷ, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം: ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം: റോണക്‌സ് സേവ്യര്‍ ആന്റ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, വിഷ്ണുസുഗതന്‍. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!