അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററിന്റെ രണ്ടാമത്െത ശാഖ അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖര്‍ത്തിയാത്തില്‍ ചെയര്‍മാന്‍ സാലഹ് സാലെം അല്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല, ഇ പി അബ്ദുറഹ്മാന്‍, മുസ്തഫ സാഹിബ്, ഹംസ, അല്‍സുല്‍ത്താന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷിജു തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange

അല്‍ഖര്‍ത്തിയാത്തില്‍ ഗ്രാന്റ് മാളിന് എതിര്‍വശം സ്ട്രീറ്റ് 445 സോണ്‍ 71 ബില്‍ഡിംഗ് നമ്പര്‍ ഏഴിലാണ് അല്‍സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. നാസര്‍ അലി നാസര്‍ അല്‍ സണ്‍ബൂലി, പ്രോസ്റ്റോഡോണ്‍ടിക്സ് സ്പെഷ്യലിസ്റ്റ് ഡോ. അഹമ്മദ് ഫൗസി അഹമ്മദ് കാസിം, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കളജി സ്പെഷ്യലിസ്റ്റ് ഡോ. റയാന്‍ കമാല്‍ അല്‍വാക് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!