ദോഹയിലേക്ക് ആറ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തര്‍ ലക്ഷ്യമിട്ട് ദോഹയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 30 മുതലാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

city exchange

മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് ആറ് പുതിയ സര്‍വീസുകള്‍ പദ്ധതിയിട്ടിരിക്കുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ദോഹ- മുംബൈ റൂട്ടില്‍ പറക്കും.

അതോടൊപ്പം കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്. ഖത്തറിന് പുറമേ ലോകകപ്പ് സമയത്ത് ദുബൈയിലേക്കും കൂടുതല്‍ പേരുണ്ടാകുമെന്ന പ്രതീക്ഷയാണ് എയര്‍ ഇന്ത്യയ്ക്ക്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!