ഐ സി ബി എഫ് ലേബര്‍ ദിനാഘോഷം രംഗ് തരംഗ് 26ന്; മൂന്നു പതിറ്റാണ്ട് അര്‍പ്പിത ജീവിതം നയിച്ച അഞ്ച് പ്രവാസികളെ ആദരിക്കും

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഐ സി ബി എഫ് ലേബര്‍ ദിനാഘോഷം രംഗ് തരംഗ് 2023 ‘കള്‍ച്ചറല്‍ ഫിയസ്റ്റ 2023’ അന്താരാഷ്ട്ര ലേബര്‍ ദിനാഘോഷം മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 26ന് വൈകിട്ട് അഞ്ചിന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗിലാണ് പരിപാടി.

city exchange

ഖത്തറിലെ ഇന്ത്യന്‍ ബ്ലൂ കോളര്‍ വര്‍ക്കര്‍മാര്‍, ഐ സി ബി എഫിന്റെ അസോസിയേറ്റ് ഓര്‍ഗനൈസേഷനുകള്‍, ഖത്തറിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക ഗ്രൂപ്പുകള്‍ തുടങ്ങിയവ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ഖത്തറിലെ പ്രമുഖ വ്യക്തികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുക്കും.

മെഗാ ഇവന്റിന്റെ ഭാഗമായി ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാരില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി അര്‍പ്പിത ജീവിതം നയിച്ച അഞ്ച് അസാധാരണ വ്യക്തികളെ ഐ സി ബി എഫ് ആദരിക്കും. ഇതിനുള്ള നോമിനേഷനുകള്‍ ഐ സി ബി എഫ് സ്വീകരിക്കും. കമ്യൂണിറ്റി അംഗങ്ങള്‍ക്ക് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.

- Advertisement -
Ad image

നാമനിര്‍ദ്ദേശം ചെയ്യുന്നവരുടെ പേര്, ഖത്തറിലെ താമസ ദൈര്‍ഘ്യം, ജോലിയുടെയും കമ്പനിയുടെയും/ ഓര്‍ഗനൈസേഷന്റെയും സ്വഭാവം (ഫ്രീലാന്‍സര്‍മാരെ അനുവദിക്കില്ല), മൊബൈല്‍ നമ്പര്‍, നോമിനിയുടെ ഹ്രസ്വ വിവരണം എന്നിവ മെയ് 22ന് മുമ്പ് ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ സഹിതം [email protected] എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബനെ 66100744 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, മുന്‍ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ വിനോദ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!