ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഒറ്റപ്പെട്ട ഫാമുകള്‍ സന്ദര്‍ശിച്ചു. ഈദ് കിറ്റുകളും കൈമാറി. ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫല്‍ പി സി കട്ടുപ്പാറയുടേയും ഇര്‍ഫാന്‍ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര വീഥിയില്‍ നിന്നും ഏറെ അകലെയുള്ള ബൂ സംറ മരുഭുമിയിലെ ഫാമുകള്‍ സന്ദര്‍ശിക്കാനും ഈദ് സന്തോഷം കൈമാറാനും മുന്‍കൈ എടുത്തത്.

city exchange

കഷ്ടത അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍ പുണ്യ റമദാന്‍ പഠിപ്പിക്കുന്ന പാഠം ഉള്‍കൊള്ളുക പ്രചോദനമാക്കുക എന്നതാണ് ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു വെക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് ചാന്ദിഷ് പൊന്നാനി പറഞ്ഞു.

അമ്പതിലധികം ഫാമുകളില്‍ വ്യത്യസ്ത ടീമുകളായി സന്ദര്‍ശിക്കാനും കഴിഞ്ഞു. പൊന്നാനി പാര്‍ലമെന്റ് ഓവര്‍സീസ് കാമ്പയിനിങ്ങ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട സലീം ഇടശ്ശേരിയേയും പ്രവാസ ലോകത്തെ ഇലക്ഷന്‍ പ്രചരണത്തിനായി കെ പി സി സി നിയമിച്ച വാര്‍ റും മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വസീമിനേയും അനുമോദിച്ചു.

ചടങ്ങിന് ജാഫര്‍ കമ്പാല സ്വാഗതവും നിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു. വസീം പൊന്നാനി, റജീഷ് ബാബു, ഷഫീര്‍ നരണിപ്പുഴ, പ്രജേഷ് പ്രേമന്‍, അനീസ് കെ ടി വളപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!