

ദോഹ: ജാസിം സെന്റര്‍ സോഫിടെല്‍ കമ്പ്യൂട്ടര്‍ സെന്ററിലെ ഷോപ്പുടമകളും അവരുടെ സ്റ്റാഫഗംങ്ങളും കൂടി വിലുപമായ ഇഫ്താര്‍ സംഗമം നടത്തി.

സഹനത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചോതുന്ന റമദാന്‍ മാസത്തില്‍ നോമ്പുതുറകളിലൂടെ നല്‍കുന്ന സന്ദേശം ഏറെ മഹത്തരമാണെന്ന് സംഘാടകര്‍ പറഞ്ഞു.

ഫിറോസ് അല്‍മലിക, സസ്മീര്‍, റഹ്‌മാന്‍ അല്‍ ഹുസൈനി, സിറാജ് മൈക്രോചിപ്പ്, ജപ്പു റഫീഖ്, ഷാജഹാന്‍ അല്‍ അഫ്ദല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യത്യസ്ത ദേശക്കാരായ 200ല്‍ പരം ആളുകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
